കോയന്പത്തൂർ: സെൽഫി എടുക്കുന്നതിനിടെ ചിത്തിര ചാവടി ഡാമിലേക്ക് വീണ് രണ്ടുയുവാക്കൾ മരിച്ചു. തൊണ്ടാമുത്തൂർ തമിഴ് സെൽവൻ (29), സുഹൃത്ത് പ്രഭാകരൻ എന്നിവരാണ് മരിച്ചത്. തമിഴ് സെൽവന്റെ ജ·ദിനമായതിനാൽ സുഹൃത്തുക്കളായ ഇരുവരും കൈകാട്ടിപിരിവ് എന്ന സ്ഥലത്തെ ചിത്തിര ചാവടി ഡാമിൽ എത്തുകയായിരുന്നു.
ഇവിടെനിന്ന് സെൽഫിയെടുക്കുന്നതിനിടെ തമിഴ് സെൽവൻ കാൽതെന്നി ഡാമിലേക്കു വീണു. ഇതുകണ്ട് ഇയാളെ രക്ഷപ്പെടുത്താൻ പ്രഭാകരനും വെള്ളത്തിലേക്കു ചാടി.
എന്നാൽ നീന്തലറിയാത്ത ഇരുവരും വെള്ളത്തിൽ മുങ്ങിതാഴ്ന്നു. തൊണ്ടാമുത്തൂർ അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് ഇരുവരുടെയും മൃതദേഹങ്ങൾ പുറത്തെടുത്ത് കോയന്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
സെൽഫി എടുക്കുന്നതിനിടെ ചാവടി ഡാമിലേക്കു വീണ് രണ്ടുപേർ മരിച്ചു
12:33 AM Nov 01, 2020 | Deepika.com