പിഎസി റാങ്കിംഗിൽ കേരളം ഒന്നാമത്
02:06 AM Oct 31, 2020 | Deepika.com
ബംഗളൂരു: രാജ്യത്ത് ഏറ്റവും മികച്ച ഭരണമുള്ള വലിയ സംസ്ഥാനം കേരളമെന്ന് പബ്ലിക് അഫയേഴ്സ് സെന്റർ(പിഎസി) തയാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡെക്സ്. തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. ഉത്തർപ്രദേശാണു പട്ടികയിൽ അവസാനസ്ഥാനത്ത്. ചണ്ഡിഗഡാണ് മികച്ച ഭരണമുള്ള കേന്ദ്ര ഭരണപ്രദേശം. മുൻ ഐഎസ്ആർഒ ചെയർമാൻ കെ. കസ്തൂരിരംഗൻ അധ്യക്ഷനായ സന്നദ്ധസംഘടനയാണ് പിഎസി.