ഗുജറാത്തിൽ ആരോഗ്യവനം ഉദ്ഘാടനം ചെയ്തു
02:06 AM Oct 31, 2020 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തിലെ കേവഡിയയിലുള്ള സർദാർ പട്ടേൽ സ്റ്റാച്യൂ ഓഫ് യൂണിറ്റിയോട് ചേർന്നുള്ള ആരോഗ്യവൻ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അയ്യായിരത്തിൽപരം അപൂർവയിനം പച്ചമരുന്നുകളുടെ സംരക്ഷണത്തിനായി ഗുജറാത്ത് വനം വകുപ്പാണ് ആരോഗ്യവൻ വികസിപ്പിച്ചിരിക്കുന്നത്.