ശ്രീനഗർ: കാഷ്മീരിൽ മൂന്നു ബിജെപി പ്രവർത്തകരെ ഭീകരർ വെടിവച്ചു കൊലപ്പെടുത്തി. കുൽഗാം ജില്ലയിലെ വൈകെ പോറ മേഖലയിലായിരുന്നു സംഭവം. ഫിദ ഹുസൈൻ, ഉമർ ഹജാം, ഉമർ റഷീദ് ബെയ്ഗ് എന്നിവരാണ് ഇന്നലെ വൈകുന്നേരം കൊല്ലപ്പെട്ടത്.
ലഷ്കർ-ഇ-തൊയ്ബയുടെ നിഴൽസംഘമായി പ്രവർത്തിക്കുന്ന ദ റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തു.
കാഷ്മീരിൽ ജൂണിനുശേഷം ബിജെപി പ്രവർത്തകർക്കു നേരെ ആക്രമണം വർധിച്ചിച്ചുവരികയാണ്. ഇതുവരെ എട്ടു ബിജെപി പ്രവർത്തകരാണു കൊല്ലപ്പെട്ടത്.
കാഷ്മീരിൽ മൂന്നു ബിജെപിക്കാരെ ഭീകരർ കൊലപ്പെടുത്തി
12:41 AM Oct 30, 2020 | Deepika.com