ശ്രീനഗർ: സന്നദ്ധസംഘടനകളുടെ പേരിലെത്തുന്ന സാന്പത്തികസഹായം ഭീകരപ്രവർത്തനത്തിനു വഴിമാറ്റിച്ചെലവഴിക്കുന്നുവെന്ന സംശയത്തെത്തുടർന്ന് കാഷ്മീർ താഴ്വരയിലും ബംഗളുരുവിലും എൻഐഎയുടെ റെയ്ഡ്.
എന്‍ജിഒകളും ട്രസ്റ്റുകളും ഉൾപ്പെടെ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരാണു സംശയനിഴലിൽ. കാഷ്മിർ താഴ്വരയിലെ പത്തു കേന്ദ്രങ്ങളിലും ബംഗളുരൂവിലെ ഒരു എൻജിഒ ഓഫീസിലുമാണു റെയ്ഡ് നടത്തിയത്. നിരവധി രഹസ്യരേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കണ്ടെത്തിയെന്ന് എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.
ഭീകരർക്കു സാന്പത്തിക സഹായം: ശ്രീനഗറിലും ബംഗളൂരുവിലും എൻഐഎ റെയ്ഡ്
01:10 AM Oct 29, 2020 | Deepika.com