ന്യൂഡൽഹി: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ കൊട്ടിഘോഷിച്ച് പ്രചരിപ്പിച്ച ആരോഗ്യ സേതു ആപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മുന്നിൽ കൈമലർത്തി വിവിധ സർക്കാർ വകുപ്പുകൾ. സംഭവത്തിൽ കേന്ദ്ര വിവരാവകാശ കമ്മീഷൻ വിവിധ കേന്ദ്ര സർക്കാർ ഏജൻസികളോടു വിശദീകരണം തേടി.
കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ്- സാങ്കേതിക വകുപ്പ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ളതാണ് ആപ്പ്. ഇത് ആരുണ്ടാക്കി എന്നറിയില്ലെന്നാണു ഇലക്ട്രോണിക്സ് മന്ത്രാലയം, നാഷണൽ ഇൻഫോമാറ്റിക് സെന്റർ, നാഷണൽ ഇ ഗവേണൻസ് വകുപ്പ് എന്നിവയുടെ മറുപടി. വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ഒഴിവാക്കുന്ന ഉത്തരങ്ങൾ എന്ന വിഭാഗത്തിൽപെടുത്തിയ കമ്മീഷൻ കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി.
കേന്ദ്ര സർക്കാരിന് ഉത്തരങ്ങളില്ല: അനാഥമായി ആരോഗ്യ സേതു ആപ്
12:42 AM Oct 29, 2020 | Deepika.com