എയർ ഇന്ത്യ വിമാനങ്ങൾക്കു ഹോങ്കോംഗിൽ വിലക്ക്
12:42 AM Oct 29, 2020 | Deepika.com
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള അഞ്ചു യാത്രക്കാർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് മുംബൈയിൽനിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾക്ക് നവംബർ പത്തുവരെ ഹോങ്കോംഗ് വിലക്കേർപ്പെടുത്തി. നാലാം തവണയാണ് എയർ ഇന്ത്യ വിമാനങ്ങൾക്കു ഹോങ്കോംഗ് വിലക്കേർപ്പെടുത്തുന്നത്.