മധ്യപ്രദേശിൽ പ്രചാരണത്തിനു സച്ചിൻ പൈലറ്റ് എത്തി
12:27 AM Oct 28, 2020 | Deepika.com
ശിവ്പുരി: രാജസ്ഥാൻ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സച്ചിൻ പൈലറ്റ് മധ്യപ്രദേശിൽ കോൺഗ്രസ് സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനെത്തി. കരേര, പോഹ്റി നിയമസഭാമണ്ഡലങ്ങളിലാണു പൈലറ്റ് പ്രചാരണം നടത്തിയത്. കേന്ദ്രസർക്കാർ പാസാക്കിയ കാർഷികനിയമങ്ങൾ കർഷകർക്കു ദോഷം ചെയ്യുന്നതാണെന്നു പൈലറ്റ് പറഞ്ഞു.