അഭിഭാഷകൻ ഷർട്ട് ധരിക്കാതെ എത്തിയത് വിവാദമായി
12:27 AM Oct 28, 2020 | Deepika.com
ന്യൂഡൽഹി: സുപ്രീംകോടതിയിൽ വീഡിയോ കോണ്‍ഫറൻസിലൂടെ നടത്തുന്ന വാദത്തിനിടെ അഭിഭാഷകൻ എത്തിയത് ഷർട്ട് ധരിക്കാതെ. സുദർശൻ ടിവിയുടെ വിവാദമായ പരിപാടിക്കെതിരേയുള്ള കേസിനിടെയാണ് സംഭവം. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം ചൂണ്ടിക്കാട്ടിയതിനു പിന്നാലെ വീഡിയോ കോണ്‍ഫറൻസിൽനിന്ന് അഭിഭാഷകൻ ലോഗ് ഔട്ട് ചെയ്യുകയും ചെയ്തു.