മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു കോവിഡ്
12:37 AM Oct 27, 2020 | Deepika.com
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനു കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദേശപ്രകാരം ഇദ്ദേഹത്തെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച നടത്തിയ കോവിഡ് പരിശോധനയിൽ അജിത് പവാർ നെഗറ്റീവ് ആയിരുന്നു. മഹാരാഷ്ട്രയിൽ മുന്പ് 14 മന്ത്രിമാർക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.