മൂന്നു പ്രമുഖ പിഡിപി നേതാക്കൾ പാർട്ടി വിട്ടു
12:37 AM Oct 27, 2020 | Deepika.com
ശ്രീനഗർ: മുൻ കാഷ്മീർ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനകളിൽ പ്രതിഷേധിച്ച് മൂന്നു പ്രമുഖ നേതാക്കൾ പിഡിപി വിട്ടു. മുൻ രാജ്യസഭാംഗം ടി.എസ്. ബജ്വ, മുൻ എംഎൽസി വേദ് മഹാജൻ, പിഡിപി മുൻ സംസ്ഥാന സെക്രട്ടറി ഹുസൈൻ അലി വഫ എന്നിവരാണു പാർട്ടി വിട്ടത്. കാഷ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കാതെ ദേശീയ പതാക ഉയർത്തില്ലെന്നു കഴിഞ്ഞ ദിവസം മെഹ്ബൂബ പ്രസ്താവിച്ചത് ഏറെ വിവാദങ്ങളുയർത്തിയിരുന്നു.