ലക്നോ: 1955ലെ യുപിയിൽ ഗോവധ നിരോധന നിയമം വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടുന്നതായി അലാഹാബാദ് ഹൈക്കോടതി.
ബീഫ് കൈവശം വച്ചെന്ന പേരിൽ നിരപരാധികളെ കേസിൽ കുടുക്കുന്നതായും ഏതു മാംസം പിടികൂടിയാലും അതു ഗോമാംസമായി ചിത്രീകരിക്കപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു. ഗോവധത്തിന്റെയും മാംസ വ്യാപാരത്തിന്റെ പേരിൽ അറസ്റ്റിലായ റഹ്മുദീൻ എന്നയാളു ജാമ്യാപേക്ഷ പരിഗണിക്കവേയായിരുന്നു ജസ്റ്റീസ് സിദ്ധാർഥയുടെ നിരീക്ഷണം.
ഗോവധ നിരോധന നിയമം യുപിയിൽ ദുരുപയോഗം ചെയ്യപ്പെടുന്നു: കോടതി
12:37 AM Oct 27, 2020 | Deepika.com