ശിവസേനാ നേതാവിനെ കൊലപ്പെടുത്തി
12:37 AM Oct 27, 2020 | Deepika.com
പൂന: പ്രാദേശിക ശിവസേനാ നേതാവിനെ അക്രമികൾ വെടിവച്ചു കൊലപ്പെടുത്തി. ലോണവാല യൂണിറ്റ് മുൻ അധ്യക്ഷൻ രാഹുൽ ഷെട്ടി(43)യാണു കൊല്ലപ്പെട്ടത്. ജയ്ചന്ദ് ചൗക്കിലെ സ്വന്തം ചായക്കടയ്ക്കു മുന്നിൽ നിൽക്കുകയായിരുന്ന ഷെട്ടിയെ ഇന്നലെ രണ്ടംഗസംഘം വെടിവച്ചു കൊല്ലുകയായിരുന്നു.