ഇന്ത്യ ചൈനയേക്കാൾ ശക്തിയാർജിക്കണം: മോഹൻ ഭാഗവത്

12:30 AM Oct 26, 2020 | Deepika.com
നാ​​​​​ഗ്പു​​​​​ർ: സൈ​​​​​നി​​​​​ക​​​​​ശേ​​​​​ഷി​​​​​യി​​​​​ലും സാ​​​​​ന്പ​​​​​ത്തി​​​​​ക രം​​​​​ഗ​​​​​ത്തും അ​​​​​ന്താ​​​​​രാ​​​​​ഷ്‌​​​​​ട്ര ബ​​​​​ന്ധ​​​​​ങ്ങ​​​​​ളി​​​​​ലു​​​​മൊ​​​​ക്കെ ഇ​​​​​ന്ത്യ ചൈ​​​​​ന​​​​​യേ​​​​​ക്കാ​​​​​ൾ ക​​​​​രു​​​​​ത്താ​​​​​ർ​​​​​ജി​​​​​ക്ക​​​​​ണ​​​​​മെ​​​​ന്നു രാ​​​​​ഷ്‌​​​​​ട്രീ​​​​​യ സ്വ​​​​​യം​​​​​സേ​​​​​വ​​​​​ക് സം​​​​​ഘ്(​​​​​ആ​​​​​ർ​​​​​എ​​​​​സ്എ​​​​​സ്) അ​​​​​ധ്യ​​​​​ക്ഷ​​​​​ൻ മോ​​​​​ഹ​​​​​ൻ ഭാ​​​​​ഗ​​​​​വ​​​​​ത്. നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​ത്തി​​​​​നു ത​​​​​ക്ക മ​​​​​റു​​​​​പ​​​​​ടി കൊ​​​​​ടു​​​​​ത്ത ഇ​​​​​ന്ത്യ​​​​​യു​​​​​ടെ ന​​​​​ട​​​​​പ​​​​​ടി​​​​​യി​​​​​ൽ ചൈ​​​​​ന ഭ​​​​​യ​​​​​ന്നി​​​​​രി​​​​​ക്കു​​​​​ക​​​​​യാ​​​​​ണ്.

നേ​​​​​പ്പാ​​​​​ളി​​​​​നെ​​​​​യും ശ്രീ​​​​​ല​​​​​ങ്ക​​​​​യെ​​​​​യും ഒ​​​​​പ്പം​​​​​കൂ​​​​​ട്ടി ചൈ​​​​​ന​​​​​യ്ക്കെ​​​​​തി​​​​​രേ സ​​​​​ഖ്യ​​​​​മു​​​​​ണ്ടാ​​​​​ക്കേ​​​​​ണ്ട കാ​​​​​ലം അ​​​​​തി​​​​​ക്ര​​​​​മി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്നു. ഇ​​​​​ന്ത്യ ഹി​​​​​ന്ദു രാ​​​​​ഷ്‌​​​​​ട്ര​​​​​മാ​​​​​ണ്. ഹി​​​​​ന്ദു​​​​​ത്വ​​​​​മാ​​​​​ണ് രാ​​​​​ജ്യ​​​​​ത്തി​​​​​നെ കാ​​​​​ത​​​​​ൽ. എ​​​​​ല്ലാ​​​​​വ​​​​​രോ​​​​​ടും സൗ​​​​​ഹൃ​​​​​ദം സൂ​​​​​ക്ഷി​​​​​ക്കു​​​​​ന്ന​​​​​വ​​​​​രാ​​​​​ണു ന​​​​​മ്മ​​​​​ൾ. എ​​​​​ന്നാ​​​​​ൽ, ഈ ​​​​​ബ​​​​​ല​​​​​ഹീ​​​​​ന​​​​​ത ചൈ​​​​​ന ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നും ഭാ​​​​​ഗ​​​​​വ​​​​​ത് പ​​​​​റ​​​​​ഞ്ഞു.

പൗ​​​​​ര​​​​​ത്വ ഭേ​​​​​ഗ​​​​​ദ​​​​​തി നി​​​​​യ​​​​​മം ഭേ​​​​​ദ​​​​​ഗ​​​​​തി ചെ​​​​​യ്ത​​​​​ത് ഏ​​​​​തെ​​​​​ങ്കി​​​​​ലും മ​​​​​ത​​​​​വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​നെ ല​​​​​ക്ഷ്യം​​​​​വ​​​​​ച്ച​​​​​ല്ല. രാ​​​​​മ​​​​​ക്ഷേ​​​​​ത്ര വി​​​​​ധി ക്ഷ​​​​​മ​​​​​യോ​​​​​ടെ​​​​​യാ​​​​​ണ് രാ​​​​​ജ്യം സ്വീ​​​​​ക​​​​​രി​​​​​ച്ച​​​​​ത്- ഭാ​​​​​ഗ​​​​​വ​​​​​ത് കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു.