ഗുജറാത്തി ഗായകൻ മഹേഷ് കനോദിയ അന്തരിച്ചു
12:30 AM Oct 26, 2020 | Deepika.com
അഹമ്മദാബാദ്: ഗുജറാത്തി ഗായകനും മുൻ എംപിയുമായ മഹേഷ് കനോദിയ(83) അന്തരിച്ചു. ദീർഘകാലമായി രോഗബാധിതനായിരുന്നു. ഇളയ സഹോദരനും ഗുജറാത്തി സൂപ്പർസ്റ്റാറുമായ നരേഷ് കനോദിയയ്ക്കൊപ്പം നിരവധി വേദികളിൽ മഹേഷ് ഗാനാലാപനം നടത്തിയിരുന്നു.