തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം; അഞ്ചു സ്ത്രീകൾ മരിച്ചു
01:02 AM Oct 24, 2020 | Deepika.com
മധുര: തമിഴ്നാട്ടിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു സ്ത്രീകൾ മരിച്ചു. മധുര ജില്ലയിലെ മുരുംഗനേരിയിലാണ് ദുരന്തമുണ്ടായത്. പടക്കനിർമാണശാലയിൽ സൂക്ഷിച്ചിരുന്ന രാസവസ്തുക്കൾക്കു തീപിടിച്ചതാണു സ്ഫോടനത്തിനു കാരണമെന്നാണു നിഗമനം.