മംഗളുരു: ദേശീയപാതയില്‍ കോട്ടേക്കാര്‍ സംഗോളിക്ക് സമീപം വഴിയാത്രക്കാരനെ ഇടിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിലും വൈദ്യുതത്തൂണിലും ഇടിച്ചുമറിഞ്ഞ് പിന്‍സീറ്റ് യാത്രക്കാരനായ വിദ്യാര്‍ഥി മരിച്ചു.
മഞ്ചേശ്വരം ഹൊസങ്കടി അംഗടിപദവിലെ ആനന്ദ ഗ്യാസ് ഏജന്‍സി ഉടമ ഗോപാലൻ- ശോഭ ദന്പതികളുടെ മകന് അശ്വത് (17) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന സഹോദരന് അശ്വിനെ (21)യും വഴിയാത്രക്കാരനെയും ഗുരുതരമായ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗളൂരുവില്‍ പിയുസി വിദ്യാര്‍ഥിയായിരുന്ന അശ്വത് സഹോദരനൊപ്പം മഞ്ചേശ്വരത്തുനിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്നു.
ബൈക്ക് ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞ് വിദ്യാര്‍ഥി മരിച്ചു
01:02 AM Oct 24, 2020 | Deepika.com