അരുണാചലിൽ ഭീകരാക്രമണം; ജവാൻ കൊല്ലപ്പെട്ടു
12:15 AM Oct 22, 2020 | Deepika.com
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തിരാപ് ജില്ലയിൽ ആസാം റൈഫിൾസ് പട്രോളിംഗ് സംഘത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. തിരാപിലെ ഖോൻസ ലാസു റോഡിലെ സൻലിയാമിലായിരുന്നു ആക്രമണം. മ്യാൻമാറുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണിത്. ഷാംഗ്ലാംഗ് ജില്ലയിൽ ഈ മാസം ആദ്യവും അസം റൈഫിൾസിലെ ജവാൻമാർക്ക് നേരെ ആക്രമണം നടന്നിരുന്നു.