ന്യൂഡൽഹി: 1,72,000 വർഷം മുന്പ് താർ മരുഭൂയിൽ കൂടി ഒഴുകിയിരുന്ന നദി ഗവേഷകർ കണ്ടെത്തി. മധ്യ താറിൽ ബിക്കാനീറിനു സമീപം നൽ ക്വാറിയിൽ നടത്തിയ പഠനത്തിൽ, പ്രാചീന കാലത്തെ നദി കണ്ടെത്തിയെന്ന വിവരം ക്വാണ്ടേർണറി സയൻസ് റിവ്യൂവിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ സയൻസ് ഓഫ് ഹ്യൂമൻ ഹിസ്റ്ററി (ജർമനി), അണ്ണാ യൂണിവേഴ്സിറ്റി (തമിഴ്നാട്), കോൽക്കത്ത ഐസർ എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലാണ് ശിലായുഗത്തിൽ താർ മരുഭൂമിയിൽ മനുഷ്യവാസമുണ്ടായിരുന്നെന്ന് കണ്ടെത്തിയത്.
രാജസ്ഥാനിലെ ബിക്കാനീറിനു സമീപം 1,72,000 വർഷം മുന്പ് നദി ഒഴുകിയിരുന്നതായി പഠനത്തിൽ പറയുന്നു. ഗവേഷകർ കണ്ടെത്തിയ നദിയിൽനിന്ന് 200 കിലോമീറ്റർ അകലെ ഇപ്പോൾ നദിയുണ്ട്.
താർ മരുഭൂമിയിൽക്കൂടി ഒഴുകിയിരുന്ന നദി കണ്ടെത്തി
12:15 AM Oct 22, 2020 | Deepika.com