ന്യൂഡൽഹി: ലഡാക്കിൽ അതിർത്തി കടന്നെത്തി ഇന്ത്യൻ സൈനികരുടെ പിടിയിലായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സൈനികനെ ചൈനയ്ക്കു കൈമാറി. യഥാർഥ നിയന്ത്രണ രേഖയ്ക്കു സമീപം ചുഷൂൾ മോൾഡോ മീറ്റിംഗ് പോയിന്റിൽ വെച്ചാണ് സൈനികനെ കൈമാറിയത്. നിരവധി ഇന്ത്യൻ ഏജൻസികൾ ചൈനീസ് സൈനികനെ ചോദ്യം ചെയ്തിരുന്നു.
ലഡാക്കിലെ ദെംചോക്കിൽ നിന്നാണ് ചൈനീസ് സൈനികനെ കഴിഞ്ഞദിവസം ഇന്ത്യൻ സേന പിടികൂടിയത്. ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയിലെ ആറാമത്തെ മോട്ടറൈസ്ഡ് ഇൻഫൻട്രി ഡിവിഷനിപ്പെട്ടയാളാണ് പിടിയിലായതെന്നാണ് വിവരം.
അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ കൈമാറി
12:15 AM Oct 22, 2020 | Deepika.com