സേലം: ചെന്നൈയിൽനിന്നു മുംബൈയിലേക്കു മൊബൈൽ ഫോണുകളുമായി പോയ കണ്ടെയ്നർ ലോറി തട്ടിയെടുത്ത സംഘം 15 കോടി രൂപയുടെ റെഡ്മി മൊബൈൽ ഫോണുകൾ കവർന്നു. തമിഴ്നാട്ടിൽ കൃഷ്ണഗിരിക്കു സമീപം ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം.
മോഷ്ടാക്കൾ തട്ടിയെടുത്ത ലോറി പിന്നീട് മറ്റൊരു സ്ഥലത്തുനിന്നു പോലീസ് കണ്ടെടുത്തു. 14,500 മൊബൈൽ ഫോണുകളാണു ലോറിയിലുണ്ടായിരുന്നത്. മോഷ്ടാക്കളെ പിടികൂടാൻ 17 സംഘങ്ങളെ നിയോഗിച്ചതായി സേലം ഡിഐജി പറഞ്ഞു.
കണ്ടെയ്നർ ലോറി തട്ടിയെടുത്ത് 15 കോടി രൂപയുടെ മൊബൈൽ ഫോണുകൾ കവർന്നു
12:15 AM Oct 22, 2020 | Deepika.com