750 കോടി രൂപയുടെ വായ്പാ തട്ടിപ്പ്: എംഎൽഎയ്ക്കും ഭാര്യക്കും എതിരെ സിബിഐ കേസെടുത്തു
01:15 AM Oct 20, 2020 | Deepika.com
ന്യൂഡൽഹി: 750 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പിൽ ബിഎസ്പി എംഎൽഎ വിനയ് ശങ്കർ തിവാരിക്കും ഭാര്യ റീത്ത തിവാരിക്കും എതിരെ സിബിഐ കേസെടുത്തു. യുപിയിലെ ചില്ലുപർ(ഗോരഖ്പുർ) എംഎൽഎയാണു തിവാരി. ഇദ്ദേഹത്തിന്റെ കന്പനിയായ ഗംഗോത്രി എന്റർപ്രൈസസ്, കന്പനി ഡയറക്ടർ അജിത് പാണ്ഡെ എന്നിവർക്കുമെതിരെയും കേസെടുത്തിട്ടുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽനിന്നാണ് വായ്പയെടുത്തത്.