ന്യൂഡൽഹി: ഇന്ത്യൻ ജനാധിപത്യം കടന്നുപോകുന്നത് ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണെന്നു കോൺഗ്രസ് അധ്യക്ഷ സോണിയഗഗാന്ധി.
എഐസിസി ജനറൽ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതലയുള്ളവരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. ബിജെപി സർക്കാരിന്റെ കർഷകവിരുദ്ധസ സ്ത്രീവിരുദ്ധ, ദരിദ്രവിരുദ്ധ, ജനവിരുദ്ധ നയങ്ങൾക്കെതിരെ വിവിധ പ്രതിഷേധപരിപാടികൾ നടത്താൻ തീരുമാനിച്ചതായി സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു.
ഒക്ടോബർ 31 കിസാൻ അധികാർ ദിവസമായും നവംബർ അഞ്ച് സ്ത്രീകൾക്കും ദളിതർക്കും നേരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രതിഷേധ ദിനമായും കോൺഗ്രസ് അചരിക്കും.
ഇന്ത്യൻ ജനാധിപത്യം ഏറ്റവും ക്ലേശകരമായ ഘട്ടത്തിൽ: സോണിയഗാന്ധി
12:45 AM Oct 19, 2020 | Deepika.com