135 ദിവസത്തിനിടെ ഹരിയാനയിൽ കോവിഡ് മരണമില്ലാത്ത ദിവസം
12:37 AM Oct 19, 2020 | Deepika.com
ചണ്ഡിഗഡ്: ഹരിയാനയിൽ 135 ദിവസത്തിനുശേഷം കോവിഡ് മരണമില്ലാത്ത ദിവസം. ജൂൺ ആറിനു കോവിഡ് മരണമുണ്ടായില്ല. പുതുച്ചേരിയിലും ഇന്നലെ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. മിസോറമിൽ ഇന്നലെ പോസിറ്റീവ് കേസുകളുണ്ടായില്ല.