ഹത്രാസ്: കേസ് ഡൽഹിയിലേക്കു മാറ്റണമെന്നു കുടുംബം

12:30 AM Oct 18, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സി​ൽ ക്രൂ​രപീ​ഡ​ന​ത്തി​നി​ര​യാ​യി പെ​ണ്‍കു​ട്ടി കൊ​ല്ല​പ്പെ​ട്ട കേ​സ് ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു കു​ടും​ബം. കേ​സ് ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റു​ന്ന​തി​നൊ​പ്പം ത​ങ്ങ​ളെ​യും ഡ​ൽ​ഹി​യി​ലേ​ക്കു മാ​റ്റ​ണ​മെ​ന്ന് പെ​ണ്‍കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സ് ന​ട​ത്തു​ന്ന​തി​നൊ​പ്പം ത​ങ്ങ​ൾ​ക്ക് ഡ​ൽ​ഹി​യി​ൽ തൊ​ഴി​ൽ തേ​ടാ​നും ഇ​തു​വ​ഴി അ​വ​സ​രം ല​ഭി​ക്കും.

ക​ഴി​ഞ്ഞ ദി​വ​സം സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് അ​ഞ്ജ​ലി ഗാം​ഗ്വ​ർ ഇ​ന്ന​ലെ പെ​ണ്‍കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ക​ണ്ടു സം​സാ​രി​ച്ചി​രു​ന്നു. കു​ടും​ബ​ത്തി​ന്‍റെ സം​ര​ക്ഷ​ണ, നി​രീ​ക്ഷ​ണ ചു​മ​ത​ല ഇ​വ​ർ​ക്കാ​ണ്. പെ​ണ്‍കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് റേ​ഷ​ൻ എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. അ​തി​നു പു​റ​മേ അ​വ​രു​ടെ കാ​ലി​ക​ൾ​ക്ക് തീ​റ്റ​യും എ​ത്തി​ക്കുന്നു​ണ്ട്. അ​വ​രു​ടെ പ്ര​തി​ദി​ന മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക​ളും ന​ട​ക്കു​ന്നു​ണ്ട്. -അ​ഞ്ജ​ലി ഗാം​ഗ്വ​ർ പ​റ​ഞ്ഞു.

കേ​സ് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്ത സി​ബി​ഐ ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ല​വ് കു​ശി​ന്‍റെ വീ​ട്ടി​ലെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. വീ​ട് പ​രി​ശോ​ധി​ച്ച സി​ബി​ഐ സം​ഘം ല​വ് കു​ശ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ൾ അ​ട​ക്കം എ​ടു​ത്തു കൊ​ണ്ടു പോ​യെ​ന്നാ​ണ് അ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ല​ളി​ത് പ​റ​ഞ്ഞ​ത്. ര​ണ്ട് മ​ണി​ക്കൂ​റോ​ളം ഇ​വ​രു​ടെ വീ​ട്ടി​ൽ തെ​ര​ച്ചി​ൽ ന​ട​ത്തി​യ സി​ബി​ഐ സം​ഘം ല​വ് കു​ശി​ന്‍റെ ര​ക്ത​ക്ക​റ പു​ര​ണ്ട വ​സ്ത്ര​ങ്ങ​ളും ക​ണ്ടെ​ടു​ത്തു എ​ന്നാ​ണ് സ​മീ​പ​വാ​സി​ക​ളും പ​റ​ഞ്ഞ​ത്.