നി​ർ​ദേ​ശി​ച്ച​ത് എ​യിം​സി​ലേ​ക്ക്, പ്ര​വേ​ശി​പ്പിച്ച​ത് സ​ഫ്ദ​ർ​ജം​ഗി​ൽ

12:30 AM Oct 02, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സി​ൽ ക്രൂ​രപീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍കു​ട്ടി​യെ ഓ​ൾ ഇ​ന്ത്യ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഒ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലേ​ക്കാ​ണ് റ​ഫ​ർ ചെ​യ്ത​തെ​ന്നും എ​ന്തു​കൊ​ണ്ട് സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ന്ന് അ​റി​യി​ല്ലെ​ന്നും ആ​ദ്യം ചി​കി​ത്സ ന​ൽ​കി​യ അ​ലി​ഗ​ഡ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ.

മ​റ്റ് ഏ​തെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റാ​മെ​ന്നു വീ​ട്ടു​കാ​ർ പ​റ​ഞ്ഞ​പ്പോ​ൾ എ​യിം​സി​ലേ​ക്കാ​ണ് റ​ഫ​ർ ചെ​യ്ത​തെ​ന്ന് അ​ലി​ഗ​ഡി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. ഷാ​ഹി​ദ് അ​ലി സി​ദ്ദി​ഖി പ​റ​ഞ്ഞു.

ര​ണ്ടാ​ഴ്ച​യാ​ണ് അ​ലി​ഗ​ഡിലെ ആ​ശു​പ​ത്രി​യി​ൽ പെ​ണ്‍കു​ട്ടി​യെ ചി​കി​ത്സി​ച്ച​ത്. നി​ല വ​ഷ​ളാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഡ​ൽ​ഹി ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. സ​ഫ്ദ​ർ​ജ​ങ് ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​ണ് പെ​ണ്‍കു​ട്ടി മ​രി​ച്ച​ത്.