യുപിയിൽ വീണ്ടും കൂട്ടമാനഭംഗം; ദളിത് യുവതി മരിച്ചു

12:30 AM Oct 02, 2020 | Deepika.com
ബ​​ൽ​​റാം​​പു​​ർ: ഹ​​ത്രാ​​സി​​നു പി​​ന്നാ​​ലെ യു​​പി​​യി​​ലെ ബ​​ൽ​​റാം​​പു​​രി​​ലും ദ​​ളി​​ത് യു​​വ​​തി കൂ​​ട്ട​​മാ​​ന​​ഭം​​ഗ​​ത്തി​​നി​​ര​​യാ​​യി കൊ​​ല്ല​​പ്പെ​​ട്ടു. ഇ​​രു​​പ​​ത്തി​​ര​​ണ്ടു വ​​യ​​സു​​ള്ള യു​​വ​​തി ചൊ​​വ്വാ​​ഴ്ച​​യാ​​യി​​രു​​ന്നു മ​​രി​​ച്ച​​ത്. ബു​​ധ​​നാ​​ഴ്ച സം​​സ്കാ​​രം ന​​ട​​ത്തി. സംഭവത്തിൽ ര​​ണ്ടു പേ​​രെ ഇ​​ന്ന​​ലെ അ​​റ​​സ്റ്റ് ചെ​​യ്തു.

അ​​ക്ര​​മി​​ക​​ൾ ത​​ന്‍റെ മ​​ക​​ളു​​ടെ കാ​​ലു​​ക​​ൾ ഒ​​ടി​​ക്കു​​ക​​യും മു​​തു​​ക് ത​​ക​​ർ​​ക്കു​​ക​​യും ചെ​​യ്ത​​താ​​യി പെ​​ൺ​​കു​​ട്ടി​​യു​​ടെ അ​​മ്മ പ​​റ​​ഞ്ഞു.

കോ​​ള​​ജ് പ്ര​​വേ​​ശ​​ന​​ത്തി​​നു പോ​​യ പെ​​ൺ​​കു​​ട്ടി തി​​രി​​കെ വ​​ന്ന​​പ്പോ​​ൾ നാ​​ലു പേ​​ർ ത​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യി കു​​ത്തി​​വച്ച് മയക്കി മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തു​​ക​​യാ​​യി​​രു​​ന്നു. പി​​ന്നീ​​ട് യു​​വ​​തി​​യെ ഓ​​ട്ടോ​​റി​​ക്ഷ​​യി​​ൽ ക​​യ​​റ്റി വീ​​ടി​​നു സ​​മീ​​പം ഉ​​പേ​​ക്ഷി​​ച്ചു. ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീവൻ രക്ഷി ക്കാനായില്ല.