ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

01:52 AM Oct 01, 2020 | Deepika.com
ബാ​​​​ല​​​​സോ​​​​ർ (ഒ​​​​ഡീ​​​​ഷ): ബ്ര​​​​ഹ്മോ​​​​സ് സൂ​​​​പ്പ​​​​ർ സോ​​​​ണി​​​​ക് ക്രൂ​​​​യി​​​​സ് മി​​​​സൈ​​​​ൽ ഇ​​​​ന്ത്യ വി​​​​ജ​​​​യ​​​​ക​​​ര​​​മാ​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു. ആ​​​​ത്മ​​​​നി​​​​ർ​​​​ഭ​​​​ർ ഭാ​​​​ര​​​​ത് പ​​​​ദ്ധ​​​​തി​​​​യി​​​​ലെ നേ​​​​ട്ട​​​​മാ​​​​ണി​​​​തെ​​​​ന്നു പ്ര​​​​തി​​​​രോ​​​​ധ​​​​വൃ​​​​ത്ത​​​​ങ്ങ​​​​ൾ അ​​​​റി​​​​യി​​​​ച്ചു. ക​​​​ര​​​​യി​​​​ൽ​​​​നി​​​​ന്ന് ക​​​​ര​​​​യി​​​​ലേ​​​​ക്ക് തൊ​​​​ടു​​​​ക്കാ​​​​വു​​​​ന്ന ശ​​​​ബ്ദാ​​​​തി​​​​വേ​​​​ഗ മി​​​​സൈ​​​​ലി​​​​ന് നി​​​​ര​​​​വ​​​​ധി സവിശേഷ​​​​ത​​​​ക​​​​ളു​​​​ണ്ട്. 400 കി​​​​ലോ​​​​മീ​​​​റ്റാ​​​​ണ് പ്ര​​​​ഹ​​​​ര​​​​പ​​​​രി​​​​ധി.

ബാ​​​​ല​​​​സോ​​​​റി​​​​ലെ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് ടെ​​​​സ്റ്റ് റേ​​​​ഞ്ചി​​​​ലെ (ഐ​​​​ടി​​​​ആ​​​​ർ) മൂ​​​​ന്നാം കോം​​​​പ്ല​​​​ക്സി​​​​ൽ​​​​നി​​​​ന്ന് ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ 10.30നാ​​​ണ് പ​​​​രീ​​​​ക്ഷ​​​​ണ വി​​​​ക്ഷേ​​​​പ​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത്.

മി​​​​സൈ​​​​ൽ വി​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ സം​​​​ഘ​​​​ത്തെ​​​​യും ബ്ര​​​​ഹ്മോ​​​​സ് ടീ​​​​മം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ്, ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ ചെ​​​​യ​​​​ർ​​​​മാ​​​​ൻ എ​​​​ന്നി​​​​വ​​​​ർ അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ​​​​യും റ​​​​ഷ്യ​​​​യു​​​​ടെ എ​​​​ൻ​​​​പി​​​​ഒ​​​​എ​​​​മ്മും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് ബ്ര​​​​ഹ്മോ​​​​സ് വി​​​​ക​​​​സി​​​​പ്പി​​​​ച്ച​​​​ത്.