ന്യൂഡൽഹി: കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സിവിൽ സർവീസസ് പ്രിലിമിനറി പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
ഒക്ടോബർ നാലിനു നടത്താനിരിക്കുന്ന പരീക്ഷയ്ക്കായി എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്നുമുള്ള യുപിഎസ്സിയുടെ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി. കോവിഡ് പശ്ചാത്തലത്തിൽ പരീക്ഷ എഴുതാൻ കഴിയാത്ത ഉദ്യോഗാർഥികൾക്ക് മറ്റൊരു അവസരം നൽകുന്നത് അടക്കമുള്ള ഇളവുകൾ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്നു ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് യുപിഎസ്സിയോടു നിർദേശിച്ചു.
പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് 20ഓളം ഉദ്യോഗാർഥികൾ നൽകിയ ഹർജിയാണ് ഇന്നലെ കോടതി പരിഗണിച്ചത്.
സിവിൽ സർവീസസ് പ്രിലിമിനറി: ഹർജി തള്ളി
12:40 AM Oct 01, 2020 | Deepika.com