മുംബൈ: നടി പായൽ ഘോഷിനെ മാനഭംഗപ്പെടുത്തിയെന്ന കേസിൽ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിനെ ഇന്നു മുംബൈ പോലീസ് ചോദ്യംചെയ്യും. ഇന്നു വെർസോവ സ്റ്റേഷനിൽ ഹാജരാകാനാണ് കശ്യപിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2013ൽ തന്നെ കശ്യപ് മാനഭംഗപ്പെടുത്തിയെന്നാണു പായൽ ഘോഷിന്റെ പരാതി. സെപ്റ്റംബർ 22നാണ് കശ്യപിനെതിരെ കേസെടുത്തത്. ചൊവ്വാഴ്ച പായൽ ഘോഷും കേന്ദ്രമന്ത്രി രാംദാസ് അഠാവലെയും മഹാരാഷ്ട്ര ഗവർണർ ബി.എസ്. കോഷിയാരിയെ സന്ദർശിച്ച് കശ്യപിനെതിരെ നടപടിയെടുക്കണമെന്ന് അഭ്യർഥിച്ചിരുന്നു.
മാനഭംഗക്കേസ്: അനുരാഗ് കശ്യപിനെ ഇന്നു പോലീസ് ചോദ്യം ചെയ്യും
12:40 AM Oct 01, 2020 | Deepika.com