ബംഗളൂരു: ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിൽനിന്ന് മുന്നൂറാമത് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്ററായ ധ്രുവ് പോർമുഖത്തേക്ക്. ബംഗളൂരുവിലെ എച്ച്എഎൽ ആസ്ഥാനത്ത് ഇന്നലെ ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കൽ നടന്നു. 2,80,000 മണിക്കൂർ പറക്കൽശേഷിയുള്ള എഎൽഎച്ച് ധ്രുവ് ഏതു ദൗത്യത്തിനും എവിടെയും ഏതുസമയത്തും ഉപയോഗിക്കാമെന്ന് എച്ച്എഎൽ സിഎംഡി ആർ. മാധവൻ പറഞ്ഞു.
1992ൽ ഓഗസ്റ്റ് 30ന് ആദ്യ ഹെലികോപ്റ്റർ നിർമിച്ചു പറത്തിയതുമുതൽ എച്ച്എലിനു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. കര, നാവിക, തീരസേനകൾക്കായി 73 ഹെലികോപ്റ്ററുകളാണ് നിലവിൽ എച്ച്എഎൽ നിർമിക്കുന്നത്. ഇവയിൽ 38 എണ്ണം പൂർത്തിയായി. മറ്റുള്ളവ 2020നു മുന്പ് പൂർത്തിയാക്കുമെന്ന് മാധവൻ പറഞ്ഞു.
എച്ച്എഎലിൽ മുന്നൂറാം ഹെലികോപ്റ്റർ റെഡി
12:24 AM Sep 30, 2020 | Deepika.com