ലാവ്‌ലിൻ കേസ് ഇന്നു പരിഗണിക്കും

12:24 AM Sep 30, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ആ​രോ​പ​ണ​മു​ള്ള ലാ​വ്‌​ലി​ൻ കേ​സ് സു​പ്രീം കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പ​ല​ത​വ​ണ അ​വ​ധി​ക്കു വ​യ്ക്കു​ക​യും ബെ​ഞ്ച് മാ​റു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് കേ​സ് ഇ​ന്നു വീ​ണ്ടും ജ​സ്റ്റീ​സ് ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​ന​യ്ക്കെ​ത്തു​ന്ന​ത്.

പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​രെ വെ​റു​തെ​വി​ട്ട ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സി​ബി​ഐ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ന​ൽ​കി​യ ഹ​ർ​ജി​ക​ളാ​ണ് സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഹ​ർ​ജി​ക​ൾ പ​രി​ഗ​ണ​ിച്ചപ്പോൾ 2017 മു​ത​ൽ ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച ഹ​ർ​ജി​ക​ളാ​ണി​തെ​ന്നു ജ​സ്റ്റീ​സ് ല​ളി​ത് ചൂ​ണ്ടി​ക്കാ​ട്ടു​ക​യും അ​തേ ബെ​ഞ്ചു ത​ന്നെ ഹ​ർ​ജി​യി​ൽ വാ​ദം കേ​ൾ​ക്കു​മെ​ന്നും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വീ​ണ്ടും ഹ​ർ​ജി​ക​ൾ ജ​സ്റ്റീ​സ് ല​ളി​തി​ന്‍റെ ബെ​ഞ്ചി​ലേ​ക്കാ​ണ് ലി​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്.