ന്യൂഡൽഹി: ഡൽഹിയിൽ ആറു വയസുകാരിയെ പിതാവ് പീഡിപ്പിച്ചതായി അമ്മയുടെ പരാതി. ഭർത്താവിനെതിരേ കുട്ടിയുടെ അമ്മ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യം കേസെടുക്കാൻ തയാറായില്ല. തുടർന്ന് ഡൽഹിയിലെ ചൈൽഡ് ലൈൻ അടക്കമുള്ളവരെ സമീപിച്ചതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്തെങ്കിലും അന്വേഷണം തുടരാതെ ഒതുക്കിത്തീർക്കാൻ ശ്രമിക്കുകയാണെന്നും ഡൽഹിയിൽ നഴ്സായി ജോലി ചെയ്യുന്ന അമ്മ പറയുന്നു.
2020 ജനുവരിയിലാണ് സംഭവം. പോലീസിൽ പരാതി നൽകിയതിന്റെ പേരിൽ തന്നെ ബാത്ത്റൂമിൽ പൂട്ടിയിട്ടു മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി കുട്ടിയുടെ അമ്മ പറയുന്നു. പിന്നീട് ഡൽഹി പോലീസിന്റെ വിമൻ സെല്ലിലും ചൈൽഡ് ലൈനിലും മറ്റും പരാതി നൽകിയതിനെത്തുടർന്നു മാർച്ച് ആറിനാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിനു പിന്നാലെ കേരളത്തിലേക്കു കടന്ന മലപ്പുറം സ്വദേശിയായ ഭർത്താവ് ഒളിവിൽ കഴിയുകയാണെന്നും അമ്മ നൽകിയ പരാതിയിൽ പറയുന്നു.
ആറു വയസുകാരിയെ പിതാവ് പീഡിപ്പിച്ചതായി പരാതി
01:07 AM Sep 29, 2020 | Deepika.com