ഗുണ/ലക്നോ: മുംബൈയിൽനിന്ന് ഉത്തർപ്രദേശ് പോലീസ് പിടികൂടിയ ഗുണ്ടാ നേതാവ് ഫിറോസ് ഖാൻ (65) പോലീസ് വാഹനം മറിഞ്ഞ് മരിച്ചു. മുംബൈയിൽനിന്ന് ലക്നോവിലേക്കുള്ള യാത്രാമധ്യേ മധ്യപ്രദേശിലെ ഗുണയിൽവച്ച് പ്രതിയുമായി പോലീസ് സഞ്ചരിച്ചിരുന്ന വാഹനം നീൽഗായിൽ ഇടിക്കുകയായിരുന്നു.
ഗുരുതമായി പരിക്കേറ്റ ഖാനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്നു ലക്നോ കമ്മീഷണർ സുജിത് പാണ്ഡെ പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ നാലു പോലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഖാന്റെ സംസ്കാരം ഭോപ്പാലിൽ നടത്തി.
പോലീസ് വാഹനം മറിഞ്ഞ് കൊടുംകുറ്റവാളി മരിച്ചു
01:07 AM Sep 29, 2020 | Deepika.com