കോൽക്കത്ത: പശ്ചിമബംഗാളിൽ ഒരു അൽഖയ്ദ ഭീകരനെക്കൂടി എൻഐഎ സംഘം അറസ്റ്റ്ചെയ്തു. കേരളത്തിൽ ജോലി ചെയ്തശേഷം സമീപനാളുകളിൽ ബംഗാളിലെത്തിയ ഷമീം അൻസാരിയാണ് അറസ്റ്റിലായത്.
മൂർഷിദാബാദിലെ ജലൻഗി സ്വദേശിയാണ് ഇയാളെന്നു എൻഐഎ അധികൃതർ അറിയിച്ചു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന അൽഖയ്ദയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷമിം അൻസാരിയുടെ മൊബൈൽഫോൺ അന്വേഷണസംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ എൻഐഎ അറസ്റ്റ് ചെയ്ത അൽഖയ്ദ ഭീകരരുടെ എണ്ണം പത്തായി.
എറണാകുളത്തുനിന്നു മൂന്നും ബംഗാളിലെ മൂർഷിദാബാദിൽനിന്ന് ആറും അൽഖയ്ദ ഭീകരരെ കഴിഞ്ഞയാഴ്ച എൻഐഎ സംഘം അറസ്റ്റ്ചെയ്തതിരുന്നു. ഇവർ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നുവെന്ന് എൻഐഎവൃത്തങ്ങൾ അറിയിച്ചു.
കേരളത്തിൽ ജോലി ചെയ്തിരുന്ന അൽഖയ്ദ ഭീകരൻ ബംഗാളിൽ പിടിയിൽ
12:43 AM Sep 28, 2020 | Deepika.com