പാറ്റ്ന: മുൻ ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ ജെഡി-യുവിൽ ചേർന്നു. മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ സാന്നിധ്യത്തിലാണു പാണ്ഡെ ജെഡി-യു അംഗത്വമെടുത്തത്. ഏതാനും ദിവസം മുന്പാണ് അദ്ദേഹം സർവീസിൽനിന്നു സ്വമേധയാ വിരമിച്ചത്.
ഇതോടെ പാണ്ഡെ രാഷ്ട്രീയത്തിലിറങ്ങുമെന്ന് അഭ്യൂഹങ്ങളുയർന്നിരുന്നു. ബക്സർ ജില്ലയിൽനിന്ന് അദ്ദേഹം നിയമസഭയിലേക്കു മത്സരിക്കുമെന്നാണു റിപ്പോർട്ട്.
മുൻ ബിഹാർ ഡിജിപി ഗുപ്തേശ്വർ പാണ്ഡെ ജെഡി-യുവിൽ
12:43 AM Sep 28, 2020 | Deepika.com