ന്യൂഡൽഹി: എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യൻ സംഗീതത്തിന്റെ ശ്രുതിമധുര നാദമാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും ആരാധകരുടെയും ദുഖത്തിൽ പങ്ക് ചേരുന്നു എന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു.
എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ദൗർഭാഗ്യകരമായ വിയോഗം നമ്മുടെ സാംസ്കാരിക ലോകത്തെ ശുഷ്കമാക്കിയെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.
എസിപിബിയുടെ വിയോഗവാർത്ത ഞെട്ടിക്കുന്നതാണെന്നും സംഗീത ലോകത്ത് അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന ശൂന്യത നികത്താനാകാത്തതാണെന്നുമാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരും എസ്പിയുടെ നിര്യാണത്തിൽ അ നുശോചിച്ചു.
അനുശോചിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
01:10 AM Sep 26, 2020 | Deepika.com