ന്യൂഡൽഹി: മണിപ്പൂരിലെ മാറാമിൽ ഡോൺബോസ്കോ കോളജിലെ അധ്യാപികയും എൻഎസ്എസിന്റെ പ്രോഗ്രാം ഓഫീസറുമായ സിസ്റ്റർ വില്യം പാർമർ സ്വച്ഛ് ഭാരത് അഭിയാനിലെ പ്രവർത്തനത്തിന് കോളജ് തലത്തിലുള്ള അവാർഡിന് അർഹയായി. 2018-19 വർഷത്തേക്ക് ദേശീയതലത്തിൽ അവാർഡിന് അർഹരായ 42 പേരിൽ ഒരാളാണ് കാർമലൈറ്റ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി എന്ന സന്യാസസമൂഹത്തിലെ അംഗമായ സിസ്റ്റർ വില്യം.
കോളജിലെ എൻഎസ്എസ് യൂണിറ്റ് റാംലുങ് ഗ്രാമം ദത്തെടുത്ത് ശുചിത്വബോധം വർധിപ്പിക്കാനും ജീവിതനിലവാരം ഉയർത്താനും വിവിധ പദ്ധതികൾ നടത്തിയിരുന്നു. സാക്ഷരതാപദ്ധതികൾ നടപ്പാക്കിയതിനു പുറമേ 19,900 വൃക്ഷത്തൈകൾ നടുകയും ചെയ്തു. 2015-ൽ മണിപ്പൂരിലെ ഏറ്റവും മികച്ച എൻഎസ്എസ് ഓഫീസറായി സിസ്റ്റർ വില്യം തെരഞ്ഞെടുക്കപ്പെടുകയുണ്ടായി.
കന്യാസ്ത്രീക്ക് എൻഎസ്എസ് അവാർഡ്
01:10 AM Sep 26, 2020 | Deepika.com