പൗരത്വ നിയമ ഭേദഗതി: വക്കാലത്ത് സമർപ്പിക്കാൻ നിർദേശം
12:36 AM Sep 25, 2020 | Deepika.com
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള സർക്കാർ നൽകിയ ഹർജിയിൽ രണ്ടു ദിവസത്തിനകം വക്കാലത്ത് സമർപ്പിക്കാൻ കേന്ദ്രത്തിനു സുപ്രീംകോടതിയുടെ നിർദേശം. ജസ്റ്റീസ് ഋഷികേഷ് റോയിയാണ് ചേംബറിൽ കേരള സർക്കാരിന്റെ സ്യൂട്ട് ഹർജി പരിശോധിച്ചത്. വക്കാലത്ത് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്നു കേന്ദ്രത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസത്തിനുശേഷം ഹർജി പരിഗണിക്കുമെന്നു കോടതി അറിയിക്കുകയായിരുന്നു.