കോവിഡ്: എംഎൽഎ മരിച്ചു
12:36 AM Sep 25, 2020 | Deepika.com
ബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിച്ചു കോൺഗ്രസ് എംഎൽഎ ബി. നാരായൺ റാവു(65) അന്തരിച്ചു. ബംഗളൂരുവിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ബീദർ ജില്ലയിലെ ബസവകല്യാൺ മണ്ഡലത്തെയാണു റാവു പ്രതിനിധീകരിക്കുന്നത്. കർണാടകയിൽ കോവിഡ് ബാധിച്ച് കേന്ദ്രമന്ത്രി സുരേഷ് അംഗഡിയും രാജ്യസഭാ എംപി അശോക് ഗസ്തിയും മുന്പ് മരിച്ചിരുന്നു.