ഐസിഎസ്സി, ഐഎസ്സി കംപാർട്ട്മെന്റൽ പരീക്ഷകൾ
12:36 AM Sep 25, 2020 | Deepika.com
ന്യൂഡൽഹി: ഐസിഎസ് സി പത്താം ക്ലാസ് കംപാർട്ട്മെന്റൽ പരീക്ഷകൾ ഒക്ടോബർ 6, 7 തീയതികളിലും ഐഎസ് സി പന്ത്രണ്ടാം ക്ലാസ് കംപാർട്ട്മെന്റൽ പരീക്ഷകൾ ഒക്ടോബർ ആറിനും നടത്തുമെന്ന് അധികൃതർ അറിയിച്ചു. ഐസിഎസ് സി പത്താം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 6 മുതൽ 9 വരെ തീയതികളിലും ഐഎസ് സി പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഒക്ടോബർ 6, 7 തീയതികളിലും നടത്തും. കംപാർട്ട്മെന്റൽ, ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം ഒക്ടോബർ 17 നു പ്രഖ്യാപിക്കും.