അനുരാഗ് കശ്യപിനെതിരെ മാനഭംഗക്കേസ്
12:38 AM Sep 24, 2020 | Deepika.com
മുംബൈ: നടി പായൽ ഘോഷിന്റെ പരാതിയിൽ ബോളിവുഡ് സംവിധായകൻ അനുരാഗ്കശ്യപിനെതിരെ മാനഭംഗത്തിനു മുംബൈ പോലീസ് കേസെടുത്തു. 2013ൽ വെർസോവയിൽവച്ച് കശ്യപ് തന്നെ മാനഭംഗപ്പെടുത്തിയെന്ന് പായൽ ഘോഷ് ആരോപിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി വെർസോവ പോലീസാണു കേസ് രജിസ്റ്റർ ചെയ്തത്. കശ്യപിനെ ചോദ്യംചെയ്യാൻ പോലീസ് വിളിപ്പിക്കും. തനിക്കെതിരെയുള്ളത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.