മുംബൈ: ബോളിവുഡിലെ മയക്കുമരുന്നു ബന്ധം അന്വേഷിക്കുന്ന നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി) ബോളിവുഡ് നടിമാരായ ദീപിക പദുക്കോൺ, സാറാ അലി ഖാൻ, ശ്രദ്ധ കപൂർ, രാകുൽ പ്രീത് സിംഗ് എന്നിവരെ ചോദ്യം ചെയ്യും. വെള്ളിയാഴ്ച ഹാജരാകാനാണു ദീപികയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടു നടന്ന അന്വേഷണത്തിലാണു ബോളിവുഡിന്റെ മയക്കുമരുന്നു ബന്ധം വെളിച്ചത്തുവന്നത്. നടിമാരായ രാകുൽ പ്രീത് സിംഗ്, സാറാ അലി ഖാൻ എന്നിവരുടെ മയക്കുമരുന്ന് ബന്ധത്തെക്കുറിച്ച് അറസ്റ്റിലായ നടി റിയ ചക്രവർത്തി മൊഴി നല്കിയിരുന്നുവെന്ന് എൻസിബി വൃത്തങ്ങൾ അറിയിച്ചു. രാകുൽ പ്രീത് സിംഗ്, സുശാന്തിന്റെ ടാലന്റ് മാനേജർ ശ്രുതി മോദി, ഡിസൈനർ സൈമൺ ഖാംബട്ട എന്നിവരോട് ഇന്നും ശ്രദ്ധ കപൂർ, സാറാ അലി ഖാൻ എന്നിവരോട് ശനിയാഴ്ചയും ഹാജരാകാനാണ് എൻസിബി ആവശ്യപ്പെട്ടിരിക്കുന്നത്.
മയക്കുമരുന്ന് കേസ്: ദീപിക പദുക്കോണിനെയും സാറാ അലി ഖാനെയും ചോദ്യം ചെയ്യും
12:38 AM Sep 24, 2020 | Deepika.com