കന്നുകാലിക്കടത്ത്: നാ​​​ലു​​​പേ​​​ർ​​​ക്കെ​​​തി​​​രെ സി​​​ബി​​​ഐ കേ​​​സ്

12:09 AM Sep 24, 2020 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യാ-​​​ബം​​​ഗ്ലാ​​​ദേ​​​ശ് അ​​​തി​​​ർ​​​ത്തി​​​യി​​​ലെ ക​​​ന്നു​​​കാ​​​ലി​​ക്ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ൻ ബി​​​എ​​​സ്എ​​​ഫ് ക​​​മ​​​ൻ​​​ഡാ​​​ന്‍റ് ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ലു​​​പേ​​​ർ​​​ക്കെ​​​തി​​​രേ സി​​​ബി​​​ഐ കേ​​​സെ​​​ടു​​​ത്തു. ക​​​ന്നു​​​കാ​​​ലി​​ക്ക​​​ട​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​ൻ ഇ​​​നാ​​​മു​​​ൾ ഹ​​​ഖ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രെ​​​യാ​​​ണു സി​​​ബി​​​ഐ സം​​​ഘം പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​തോ​​​ടൊ​​​പ്പം 14 ഓ​​​ളം ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യും ന​​​ട​​​ത്തി.

36 ബി​​​എ​​​സ്എ​​​ഫ് ബ​​​റ്റാ​​​ലി​​​യ​​​ൻ മു​​​ൻ ക​​​മ​​​ൻ​​​ഡാ​​​ന്‍റ് സ​​​തീ​​​ഷ് കു​​​മാ​​​ർ, ഇ​​​നാ​​മു​​​ൽ ഹ​​​ഖ് എ​​​ന്നി​​​വ​​​ർ​​​ക്കു​​​പു​​​റ​​​മേ അ​​​നു​​​റു​​​ൾ എ​​​സ്കെ, മു​​​ഹ​​​മ്മ​​​ദ് ഗു​​​ലാം മു​​​സ്ത​​​ഫ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണു കേ​​​സ്.
മു​​​ൻ ബി​​​എ​​​സ്എ​​​ഫ് ക​​​മ​​​ൻ​​​ഡാ​​​ന്‍റും ആ​​​ല​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ ജി​​​ബി.​​​ടി. മാ​​​ത്യു​​​വി​​​ന് കൈ​​​ക്കൂ​​​ലി ന​​​ൽ​​​കി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഹ​​​ഖി​​​നെ 2018 ൽ ​​​സി​​​ബി​​​ഐ അ​​​റ​​​സ്റ്റ്ചെ​​​യ്തി​​​രു​​​ന്നു. 2018 ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​ല​​​പ്പു​​​ഴ റെ​​​യി​​​ൽ​​​വേ​​​സ്റ്റേ​​​ഷ​​​നി​​​ൽ​​​വ​​​ച്ച് 47 ല​​​ക്ഷം​ രൂ​​​പ​​​യു​​​മാ​​​യാ​​​ണ് ഇ​​​യാ​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.

തു​​​ട​​​ർ​​​ന്നു ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് ബി​​​എ​​​സ്എ​​​ഫി​​​ലെ ഉ​​​ന്ന​​​ത​​​രെ സ്വാ​​​ധീ​​​നി​​​ച്ച് ഹ​​​ഖി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അ​​​തി​​​ർ​​​ത്തി​​​യി​​​ലു​​​ട​​​നീ​​​ളം ന​​​ട​​​ക്കു​​​ന്ന കാ​​​ലി​​​ക്ക​​​ട​​​ത്തി​​​ന്‍റെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ക​​​ണ്ടെ​​​ത്തി​​​യ​​​തും പ്ര​​​തി​​​ക​​​ളെ പി​​​ടി​​​കൂ​​​ടി​​​യ​​​തും.