അതിർത്തിയിൽ കൂടുതൽ സേനാവിന്യാസം നടത്തില്ലെന്ന് ഇന്ത്യ-ചൈന ധാരണ
12:07 AM Sep 23, 2020 | Deepika.com
ന്യൂഡൽഹി: അതിർത്തിയിൽ കൂടുതൽ സേനാവിന്യാസം നടത്തില്ലെന്നു ഇന്ത്യയും ചൈനയും ധാരണയായതായി റിപ്പോർട്ട്. സെപ്റ്റംബർ 21ന് കോർ കമാൻഡർതലത്തിൽ നടന്ന ചർച്ചയ്ക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യഥാർഥ നിയന്ത്രണരേഖയിൽ മേലിൽ കൂടുതൽ നിർമാണപ്രവർത്തനങ്ങൾ നടത്തില്ലെന്നും ഇരു രാജ്യങ്ങളും ധാരണയായതായി റിപ്പോർട്ടുണ്ട്.