മുംബൈ: ഇന്ത്യയിലെ തദ്ദേശീയ മരുന്നു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വെല്ലുവിളിയുയര്‍ത്തി ചൈനയുടെ വിലവര്‍ധന. മരുന്നു നിര്‍മാണത്തിനുള്ള അവശ്യപദാര്ഥങ്ങളുടെ(കെഎസ്എം) വില 10 മുതല്‍ 20 ശതമാനം വരെയാണ് ചൈനീസ് സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്. അതേസമയം മരുന്ന് നിര്‍മാണത്തിനാവശ്യമുള്ള രാസസംയുക്തങ്ങളുടെ (എപിഐ)വിലയില്‍ ചൈനീസ് സര്‍ക്കാര്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല.
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കെഎസ്എമ്മുകള് ഉപയോഗിച്ച് തദ്ദേശീയമായി രാസസംയുക്തങ്ങള്‍ (എപിഐ) നിര്‍മിക്കുന്ന ഇന്ത്യന്‍ കമ്പനികളെ ആകും ചൈനീസ് നടപടി പ്രധാനമായും ബാധിക്കുക. കേന്ദ്രസര്‍ക്കാരിന്റെ ‘ആത്മനിര്‍ഭര്‍’പ്രഖ്യാപനത്തിനു പിന്നാലെ, ഇത്തരം നിരവധി കമ്പനികള്‍ അടുത്തിടെ രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ഈ കമ്പനികള്‍ ഉത്പാദിപ്പിക്കുന്ന രാസസംയുക്തങ്ങള്‍ ഇന്ത്യയിലെ മരുന്നു നിര്‍മാണത്തിന് ഉപയോഗിക്കുന്നതിനു പുറമേ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്.
ചൈനയുടെ മറുമരുന്ന്
12:01 AM Sep 23, 2020 | Deepika.com