ബെംഗളൂരു: നഗരത്തിൽ ഓഗസ്റ്റ് 11നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസി(എൻഐഎ) ഏറ്റെടുത്തു.
പുലകേശിനഗർ മണ്ഡലത്തിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസമൂർത്തിയുടെ ബന്ധു മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തുവെന്നാരോപിച്ചു നടന്ന അക്രമങ്ങളിൽ പോലീസ് സ്റ്റേഷനുകളും മറ്റു പൊതു, സ്വകാര്യ മുതലുകളും നശിപ്പിക്കപ്പെട്ടു. എസ്ഡിപിഐ കർണാടക സെക്രട്ടറി മുസാമ്മിൽ പാഷയുടെ നിർദേശാനുസരണം എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകരാണ് അക്രമങ്ങൾ നടത്തിയതെന്ന് ആരോപിക്കപ്പെടുന്നു.
ബംഗളൂരു കലാപം അന്വേഷണം എൻഐഎയ്ക്ക്
12:01 AM Sep 23, 2020 | Deepika.com