ന്യൂഡൽഹി: കേന്ദ്ര സായുധ സേനയിൽ ഒരു ലക്ഷത്തിലധികം ഒഴിവുകളുണ്ടെന്ന് കേന്ദ്ര സർക്കാർ. ബിഎസ്എഫ്, സിആർപിഎഫ് എന്നി അർധ സൈനിക വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളതെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയെ അറിയിച്ചു.
ഒഴിവുകൾ നികത്താൻ ഉടൻ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ബിഎസ്എഫിലാണ് ഏറ്റവും അധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്- 28,926. സിആർപിഎഫിൽ 26,506 ഒഴിവുകളും സിഐഎസ്എഫിൽ 23906 ഒഴിവുകളും എസ്എസ്ബിയിൽ 18,643, ഐടിബിപിയിൽ 5784, അസം റൈഫിൾസിൽ 7328 ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോണ്‍സ്റ്റബിൾ തസ്തികയിലാണ് ഏറ്റവും അധികം ഒഴിവുകൾ.
ഒഴിവുകൾ നികത്താൻ നേരിട്ടുള്ള നിയമനം ഉൾപ്പെടെയുള്ള മാർഗങ്ങൾ സ്വീകരിക്കും. നിലവിൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മുഖേനെ 60,210 കോണ്‍സ്റ്റബിൾ, 2534 സബ് ഇൻസ്പെക്ടർമാർ എന്നി ഒഴിവുകൾ നികത്താൻ നടപടികൾ തുടരുന്നു. ഇതു കൂടാതെ യുപിഎസ്സി വഴിയായി 330 അസിസ്റ്റൻഡ് കമൻഡാന്റ്്കളുടെ ഒഴിവു നികത്താനും നടപടിയെടുത്തിട്ടുണ്ടെന്നും മന്ത്രി വിശദമാക്കി.
കേന്ദ്ര സായുധ സേനയിൽ ഒരു ലക്ഷത്തിലധികം ഒഴിവുകൾ
12:34 AM Sep 22, 2020 | Deepika.com