ജീവിക്കാനുള്ള അവകാശം നിഷേധിക്കുന്ന രാജ്യമായി ഇന്ത്യ മാറി: ആന്‍റോ ആന്‍റണി

12:34 AM Sep 22, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യും ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന രാ​ജ്യ​മാ​യി ഇ​ന്ത്യ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ആ​ന്‍റോ ആ​ന്‍റ​ണി എം​പി.

വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ ഭേ​ദ​ഗ​തി ബി​ല്ലി​ൻ​മേ​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്ന് വ​ർ​ഷം കൊ​ണ്ട് 6600 സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ എ​ഫ്ആ​ർ​സി​എ ലൈ​സ​ൻ​സ് സ​ർ​ക്കാ​ർ റ​ദ്ദാ​ക്കി. മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ നേ​തൃ​ത്വം ന​ൽ​കു​ന്നു എ​ന്ന കാ​ര​ണം കൊ​ണ്ട് മാ​ത്ര​മാ​ണ് ഇ​വ റ​ദ്ദാ​ക്കി​യ​ത്. ആ​ന്‍റോ ചൂണ്ടിക്കാട്ടി.