രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
12:22 AM Sep 21, 2020 | Deepika.com
ഹൈദരാബാദ്: തെലുങ്കാനയിൽ രണ്ടു മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു. ശനിയാഴ്ച രാത്രി കുമരം ഭീം ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. പ്രത്യേകസേനയായ ഗ്രേഹൗണ്ട്സും പോലീസും സംയുക്തമായാണു മഹാരാഷ്ട്ര അതിർത്തിയിലുള്ള കഡന്പ ഗ്രാമത്തിൽ മാവോയിസ്റ്റുകളെ നേരിട്ടത്. രണ്ട് ആയുധങ്ങളും മാവോയിസ്റ്റ് ലഘുലേഖകളും പോലീസ് കണ്ടെടുത്തു.